മാലിന്യ വാഹനം പിടികൂടി

Monday 6 November 2017 9:59 pm IST

ചങ്ങനാശ്ശരി: നഗരസഭാ പ്രദേശത്ത് രാത്രികാലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള രാത്രികാല ഹെല്‍ത്ത് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. വേലായുധന്‍, ജെ.എച്ച്.ഐ മാരായ കെ.ജയകുമാര്‍, ഷാന്‍ തോമസ് എന്നിവര്‍ ഉള്‍പ്പെട്ട ഹെല്‍ത്ത് സ്‌ക്വാഡ്, പെരുന്ന പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ മാലിന്യം നിക്ഷേപിക്കാന്‍ ശ്രമിക്കുമ്പോള്‍ കെഎല്‍-14 എല്‍ 7505 നമ്പര്‍ മാക്സിമോ വാഹനം പിടികൂടി ചങ്ങനാശ്ശേരി പോലീസ്‌സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നതായ പരാതി വ്യാപകമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.