ന്യൂദല്‍ഹി: ഏഷ്യാ കപ്പ് നേടിയ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് ലോക റാങ്കിങ്ങില്‍ സ്ഥാനക്കയറ്റം. സ്പെയിനെ പിന്തള്ളി അവര്‍ പത്താം റാങ്കിലേക്ക് ഉയര്‍ന്നു.
പുതിയ റാങ്കിങ്ങില്‍ നെതര്‍ലന്‍ഡ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇംഗ്ലണ്ട്, അര്‍ജന്റീന ടീമുകള്‍ യാഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങളില്‍ തുടരുന്നു.
അമേരിക്കയെ പിന്തള്ളി ഓസ്ട്രേലിയ നാലാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു. ന്യൂസിലന്‍ഡ് അഞ്ചാം സ്ഥാനത്തും ജര്‍മനി ആറാം സ്ഥാനത്തുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: