ലണ്ടന്‍: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ പുതുമുഖമായ ബാറ്റ്സ്മാന് സുനില്‍ അംബ്രിസിനെ ഉള്‍പ്പെടുത്തി.
ശ്രീലങ്ക എ ടീമിനെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് സുനിലിന് ടീമില്‍ സ്ഥാനം നേടിക്കൊടുത്തത്.പരമ്പരയില്‍ സുനില്‍ രണ്ട് സെഞ്ചുറികള്‍ നേടി. അതേസമയം കെയ്ല്‍ ഹോപ്പിനെ പതിനഞ്ചംഗ ടീമില്‍ നിന്ന് ഒഴിവക്കി. രണ്ട് മത്സരങ്ങളുള്ള വെസ്റ്റ് ഇന്‍ഡീസ്-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പര ഡിസംബര്‍ ഒന്നിന് ആരംഭിക്കും.
വെസ്റ്റ് ഇന്‍ഡീസ്: ജേസണ്‍ ഹോള്‍ഡര്‍ (ക്യാപറ്റന്),ക്രെയ്ഗ് ബ്രാത്ത്വെയ്റ്റ്,സുനില്‍ അംബ്രിസ്, ദേവേന്ദ്ര ബിഷു, ജെര്മെയിന് ബ്ലാക്ക്വുഡ്, റോഷ്ടണ്‍ ചെയ്സ്, മിഗുല് കമ്മിന്‍സ്, ഷെയ്ന് ഡൗറിച്ച്, ഷാനന് ഗബ്രീല്, ഷിംറോണ്‍ ഹെറ്റ്മെയര്‍, ഷായ് ഹോപ്പ്, അല്‍സാരി ജോസഫ്, കീരണ്‍ പവല്‍, റെയ്മോന്‍ റീഫര്‍, കെമര്‍ റോച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: