മലപ്പുറം: സിലബസിന്റെ വേലിക്കെട്ടുകള്‍ തകര്‍ക്കാന്‍ അദ്ധ്യാപകര്‍ക്ക് കഴിയണമെന്ന് ചലച്ചിത്ര സംവിധായകന് അലി അക്ബര്‍. എന്‍ടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സ്വാഗതസംഘം രൂപീകരണ യോഗം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിലബസ് മാത്രം പറഞ്ഞുകൊടുക്കുന്ന യന്ത്രങ്ങളായി അദ്ധ്യാപകര്‍ മാറരുത്. സിലബസിന്റെ വേലിക്കെട്ടുകള്‍ തകര്‍ത്ത് പുറംലോകത്തേക്ക് വിദ്യാര്‍ത്ഥികളെ കൈപിടിച്ച് നടത്താന്‍ അദ്ധ്യാപകര്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ എന്‍ടിയു സംസ്ഥാന പ്രസിഡന്റ് കെ.എന്‍.വിനോദ് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി വി.എസ്.ഗോപകുമാര്‍, സംഘടനാ സെക്രട്ടറി എ.ബാലകൃഷ്ണന്, വൈസ് പ്രസിഡന്റ് എം.ശിവദാസന്‍, ആര്.ജിഗി, എന്‍.സത്യഭാമ, ബിജെപി സംസ്ഥാന സമിതിയംഗം വി.ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. ഫെബ്രുവരി എട്ട് മുതല്‍ പത്ത് വരെ മലപ്പുറത്താണ് സമ്മേളനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: