തിരുവനന്തപുരം: നോട്ട് നിരോധനത്തിന്റെ വാര്‍ഷികമായ നവംബര്‍ 8 ന് കള്ളപ്പണവിരുദ്ധ ദിനമായി ആചരിക്കാന്‍ ബിജെപി തീരുമാനിച്ചു. ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായുടെ ആഹ്വാനപ്രകാരമാണ് നവംബര്‍ 8 കള്ളപ്പണ വിരുദ്ധദിനമായിആചരിക്കുന്നത്.
ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായി നടക്കുന്ന പരിപാടികള്‍ സംസ്ഥാനത്ത് നിയോജകമണ്ഡലം തലങ്ങളിലാണ് നടക്കുന്നത്. കള്ളപ്പണവിരുദ്ധ പ്രതിജ്ഞ, ഒപ്പുശേഖരണം, സെമിനാറുകള്‍, ശില്‍പ്പശാലകള്‍ എന്നിവ സംഘടിപ്പിക്കും.
നോട്ടു നിരോധനം, നികുതിപരിഷ്കരണം, ബിനാമി ഇടപാടുകള്‍, കള്ളപ്പണം തടയാനുള്ള നിയമം എന്നിവയുടെ നേട്ടങ്ങള്‍ വിശദീകരിക്കുന്ന ലഘുലേഖയുടെ വിതരണവും നടക്കും. സംസ്ഥാനത്ത് 140 നിയോജക മണ്ഡലങ്ങളിലും കള്ളപ്പണവിരുദ്ധ ദിനം ആചരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: