ഗെയില്‍ പൈപ്പ്: ജമാഅത്തെ ഇസ്ലാമിക്ക് ലഭിക്കുന്നത് കോടികള്‍

Tuesday 7 November 2017 2:21 am IST

  കണ്ണൂര്‍: ജമാത്തെ ഇസ്ലാമിയുടെ വാതക പൈപ്പ് ലൈന്‍ വിരുദ്ധ സമരം ലാഭം മുന്നില്‍ കണ്ടെന്ന് വ്യക്തമാകുന്നു. സംഘടനയുടെ കൈവശമുളള സ്ഥലത്ത് ഗെയില്‍ പൈപ്പുകള്‍ സൂക്ഷിക്കുന്നതിന് വാടകയിനത്തില്‍ ലഭിക്കുന്നത് കോടികള്‍. പൈപ്പ് ലൈനുകള്‍ പൂര്‍ത്തിയാകുന്നതോടെ വരുമാനം നഷ്ടമാകുമെന്നതാണ് സമരത്തിന് ഒരു പ്രധാന കാരണം. ജമാത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സമര രംഗത്തെ സാന്നിധ്യത്തിന്റെ ഗൂഢലക്ഷ്യവും ഇതോടെ പുറത്തായി. ഇരിക്കൂര്‍-നായ്ക്കാലി മട്ടന്നൂര്‍ റോഡില്‍ ജമാത്തെ ഇസ്ലാമിയുടെ ഹൊറൈസണ്‍ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിന്റെ മുന്നിലുളള തരിശു പറമ്പിലാണ് പൈപ്പുകള്‍ സൂക്ഷിക്കുന്നത്. 60 ഏക്കറോളം ഭൂമി ജമാത്തെ ഇസ്ലാമിയുടെ കൈവശമുണ്ട്. ഇതില്‍ പത്തേക്കറാണ് പൈപ്പ് സൂക്ഷിക്കാന്‍ ഗെയിലിന് വാടകയ്ക്ക് നല്‍കിയത്. ഏറണാകുളം ആസ്ഥാനമായുളള ശ്രീട്രാന്‍സ് വേയ്‌സാണ് പൈപ്പിട്ട യാര്‍ഡിന്റെ കരാര്‍ ഏറ്റെടുത്ത് നടത്തുന്നത്. ഗെയിലിന്റെ കോടികള്‍ വിലവരുന്ന പൈപ്പുകള്‍ 5 വര്‍ഷമായി സൂക്ഷിക്കുന്നത് ഈ സ്ഥലത്താണ്. പ്രതിമാസം ലക്ഷക്കണക്കിന് രൂപയാണ് വാടകയിനത്തില്‍ ലഭിക്കുന്നത്. നിര്‍മ്മാണ പ്രവൃത്തി സജീവമായതോടെ കരാര്‍ നല്‍കിയ കമ്പനിയോട് പൈപ്പുകള്‍ അടിയന്തിരമായി പ്രവൃത്തി നടക്കുന്ന സ്ഥലങ്ങളിലെത്തിക്കാന്‍ ഗെയില്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചതോടെയാണ് വെല്‍ഫെയര്‍ പാര്‍ട്ടിയും ജമാത്തെ ഇസ്ലാമിയും സമരമുഖത്തെത്തിയതെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.