കോഴിക്കോട്: ഗെയില്‍ വിരുദ്ധ സമരക്കാര്‍ക്കെതിരെ എടുത്ത കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സമരം ഏറ്റെടുക്കുമെന്ന് യുഡിഎഫ് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല അറിയിച്ചു.
സമരത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത് നരനായാട്ടാണ്. സമരങ്ങളോടുള്ള ഇടത് സര്‍ക്കാരിന്റെ സമീപനം ദൗര്‍ഭാഗ്യകരമെന്നും ചെന്നിത്തല പറഞ്ഞു. കായല്‍ കൈയേറ്റം നടത്തിയ തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ വഞ്ചനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തോമസ് ചാണ്ടിക്കെതിരേ നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല കോഴിക്കോട്ട് പറഞ്ഞു.
റേഷന്‍ സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തത് തെറ്റാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: