തമാശയാണ് ഈ സിപിഎമ്മിന്റെ കാര്യം. ആള്‍ക്കാരെക്കൊണ്ട് പറയിപ്പിച്ചേ അടങ്ങൂ. മന്ത്രി തോമസ് ചാണ്ടിയുടെ കാര്യത്തില്‍ നിയമോപദേശത്തിനു കാത്തിരിക്കുകയാണ് സിപിഎം. ചട്ടലംഘനം നടത്തിയെന്നു തെളിഞ്ഞിട്ടും അഴിമതിക്കാരനായ ചാണ്ടിയെ മന്ത്രിസഭയില്‍ വെച്ചുംകൊണ്ടിരിക്കുകയാണ് പിണറായി. ചാണ്ടി അഴിമതി നടത്തിയെന്ന് എല്ലാവര്ക്കും ബോധ്യമാണ്. പക്ഷേ പിണറായിക്കു മാത്രം വിശ്വാസമായിട്ടില്ല.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരും ഇപ്പോഴെത്തെ എല്‍ഡിഎഫ് സര്‍ക്കാരും തമ്മില്‍ അഴിമതിയുടെ കാര്യത്തില്‍ ഒരു വ്യത്യാസവുമില്ല. വന്‍ അഴിമതി ആരോപണമുയര്‍ത്തിയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ എല്‍ഡിഎഫ് സമരം ചെയ്തത്. പ്രത്യേകിച്ച് പിണറായിയുടെ പാര്‍ട്ടി. എന്നിട്ടിപ്പോള്‍ എന്തായി. പിണറായി തന്നെ സ്വന്തം മന്ത്രി സഭയിലെ അഴിമതിക്കാരനായ ഒറംഗത്തെ ഏതുവിധേനയും രക്ഷിക്കാന്‍ നോക്കുന്നു. മറ്റുള്ളവര്‍ അഴിമതി നടത്തിയാല്‍ ശരിയാക്കിക്കളയും. തങ്ങള്‍ അഴിമതി നടത്തിയാല്‍ ആരും ചോദിക്കാന്‍ പാടില്ല. അത് അഴിമതിയേയല്ല. ഇതെന്തു സര്‍ക്കാര്‍.
എല്ലാം ശരിയാകുമെന്ന് കേരളം മുഴുവന്‍ ഫ്ളക്സുവെച്ചവര്. ശരിയാണ്, എല്ലാം ശരിയാക്കിക്കൊണ്ടിരിക്കുകയാണ്. പക്ഷേ ഇങ്ങനേയും ഒരു ശരിയുണ്ടോയെന്നു അന്ധാളിപ്പിലാണ് ജനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: