കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ഇല്ലെന്ന്

Tuesday 7 November 2017 11:23 am IST

തിരുവനന്തപുരം: കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ഇല്ലെന്ന് സംസ്ഥാന വനിത കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. ദേശീയ വനിത കമ്മിഷന്‍ അധ്യക്ഷയുടെ പ്രസ്താവന കേരളത്തെ ക്രിത്യമായി മനസിലാക്കാതെയാണെന്നും ജോസഫൈന്‍ പറഞ്ഞു. കേരളത്തെ ദേശീയ തലത്തില്‍ ഇകഴ്ത്തി കാണിക്കാനാണ് ദേശീയ വനിതാ കമ്മിഷന്‍ ശ്രമിച്ചതെന്നും ജോസഫൈന്‍ പറഞ്ഞു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയായ അഖിലയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് ലൗ ജിഹാദല്ല കേരളത്തില്‍ നിര്‍ബന്ധിത മതംമാറ്റമാണ് നടക്കുന്നതെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ പറഞ്ഞത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് രേഖയുടെ നേതൃത്വത്തില്‍ മൂന്നംഗ സംഘം മാതാപിതാക്കളുമായും അഖിലയുമായും കൂടിക്കാഴ്ച നടത്തിയത്. താന്‍ അഖിലയ്‌ക്കൊപ്പം നില്‍ക്കുന്ന, മൊബൈലില്‍ പകര്‍ത്തിയ ചിത്രം മാധ്യമപ്രവര്‍ത്തകരെ കാണിച്ചാണ് കൂടിക്കാഴ്ചയെക്കുറിച്ച് രേഖ വിശദീകരിച്ചത്. അഖില ചിരിച്ചു കൊണ്ട് നില്‍ക്കുന്നതാണ് ചിത്രം. ലൗ ജിഹാദല്ല കേരളത്തില്‍ നിര്‍ബന്ധിത മതംമാറ്റമാണ് നടക്കുന്നത്. കേന്ദ്രത്തിന് ഇതേക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കും. ചിരിച്ചുകൊണ്ടാണ് അഖില സംസാരിച്ചത്. 27ന് കോടതിയില്‍ എത്താന്‍ കാത്തിരിക്കുന്നെന്ന് പറഞ്ഞു. അഖിലയുടെ മാതാപിതാക്കളുമായി ഒരു മണിക്കൂറോളം രേഖ സംസാരിച്ചു. പിന്നീട് അഖിലയുമായും അത്രയും നേരം സംസാരിച്ചു. അഖിലയുടെ നിലപാടിനെക്കുറിച്ച് യാതൊന്നും ചര്‍ച്ച ചെയ്തില്ലെന്നും രേഖ വ്യക്തമാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.