കൊല്ലം: സൈക്കിളില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സഹായവുമായി സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്. ക്രിസ്തുരാജ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥി അബിഅയ്യപ്പനാണ് അപകടം നടന്ന ദിവസം മുതല്‍ ബോധരഹിതനായി കഴിയുന്നത്. നിര്‍ധന കുടുംബത്തിലെ അംഗമായ അബിയുടെ അവസ്ഥ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് സ്പെഷ്യല്‍ ബ്രാഞ്ച് എസിപി: എസ്. ഷിഹാബുദ്ദീന് സിറ്റിയിലെ എല്ലാ എസ്പിസി കേഡറ്റുകളുടേയും സഹായം അഭ്യര്‍ത്ഥിച്ചു. ഇങ്ങനെ സ്വരൂപിച്ച സഹായധനം സിറ്റി പോലീസ് കമ്മീഷണര്‍ അജിതാബേഗം മാടന്നട വടക്കേവിളയിലുള്ള അബിയുടെ വീട്ടിലെത്തി അബിയുടെ അമ്മയ്ക്ക് കൈമാറി. കമ്മീഷണര്‍ ജില്ലാ പോലീസിന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. സ്റ്റുഡന്‍സ് പോലീസ് ജില്ലാ നോഡല്‍ ആഫീസര്‍ എ.അശോകന്, അസി. നോഡല്‍ ആഫീസര്‍ വൈ.സോമരാജ്, എഎസ്ഐ ഷാനവാസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: