ടി20 ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ക്രമീകരണങ്ങള്‍

Tuesday 7 November 2017 1:53 pm IST

തിരുവനന്തപുരം : ഇന്ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ന്യൂസിലാന്റ് ടി20 ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് സിറ്റി പോലീസ് ട്രാഫിക് ക്രമീകരണത്തിനായി മാത്രം 700 പോലീസ് പോലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചിട്ടുള്ളതായി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. ഇവരെക്കൂടാതെ ഒരു എസ്പിയുടെ കീഴില്‍ നാല് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍മാര്‍, ആറ് സര്‍ക്കില്‍ ഇന്‍സ്‌പെക്ടര്‍മാര്‍, 30 സബ്ബ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരും ട്രാഫിക് നിയന്ത്രണത്തിന് രംഗത്തുണ്ടാവും. ശ്രീകാര്യം മുതല്‍ കഴക്കൂട്ടം വരെ ദേശീയപാതയില്‍ ഒരു വാഹനവും പാര്‍ക്കു ചെയ്യാന്‍ അനുവദിക്കുന്നതല്ല. കാര്യവട്ടം മുതല്‍ പുല്ലാനിവിള വരെയുള്ള റോഡിലും കാര്യവട്ടം മുസ്ലിം ജമാ അത്ത് റോഡ് മുതല്‍ കുരിശടി വരെയുള്ള റോഡിലും പാര്‍ക്കിംഗ് അനുവദിക്കില്ല. തിരുവനന്തപുരത്ത് നിന്നു കൊല്ലത്തേക്ക് പോകുന്ന ഹെവി വെഹിക്കിള്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഉള്ളൂര്‍, ആക്കുളം, കുഴിവിള ബൈപ്പാസ് വഴി പോകണം. കൊല്ലത്തുനിന്നു തിരുവനന്തപുരത്തേക്കുള്ള വാഹനങ്ങള്‍ വെട്ടുറോഡില്‍ നിന്നു തിരിഞ്ഞ് കാട്ടായിക്കോണം, ചെമ്പഴന്തി, ശ്രീകാര്യം വഴി പോകണം. സ്റ്റേഡിയത്തിലേക്ക് വരുന്നവരുടെ വാഹനങ്ങള്‍ ഉള്ളൂര്‍, ശ്രീകാര്യം, കാരവ്യവട്ടം വഴിയാണ് വരേണ്ടതെന്നും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. ദേശീയപാതിയില്‍ നിന്നു സ്റ്റേഡിയത്തിലേക്ക് കാര്‍പാസ് ഉള്ളവരുടെ വാഹനങ്ങള്‍ മാത്രമെ കടത്തിവിടൂ. ബിസിസിഐ, കെസിഎ ഭാരവാഹികളുടെ വാഹനങ്ങള്‍ സ്റ്റേഡിയും ക്ലബ് ഹൗസിന് സമീപത്തായി പാര്‍ക്ക് ചെയ്യണം. കളി കാണാന്‍ വരുന്നവരുടെ കാറുകളും ചെറുവാഹനങ്ങളും കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാമ്പസ്, എല്‍എന്‍സിപി മൈതാനം, കാര്യവട്ടം സര്‍ക്കാര്‍ കോളേജ്, കാര്യവട്ടം ബിഎഡ് സെന്റര്‍ എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം. ഇവിടെ പാര്‍ക്ക് ചെയ്യാന്‍ സാധിക്കാത്ത മറ്റു വാഹനങ്ങളും ബസ്സുകളും കഴക്കൂട്ടത്തെ അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററിലെ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. ഇരുചക്രവാഹനങ്ങള്‍ സ്റ്റേഡിയത്തിന്റെ പടിഞ്ഞാറെ റോഡിലുള്ള മൂന്ന് ഗ്രൗണ്ടുകളിലായി പാര്‍ക്ക് ചെയ്യണം. അധികമായി വരുന്ന വാഹനങ്ങള്‍ തൊട്ടടുത്ത മുസ്ലിം പള്ളിക്ക് പുറകുവശത്തുള്ള താത്ക്കാലിക ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യാം. ടെക്‌നോപാര്‍ക്കിന് പുറകുവശത്തുള്ള കാര്യവട്ടം ഹോസ്റ്റല്‍ ക്വാര്‍ട്ടേഴ്‌സ് റോഡിന്റെ ഒരു വശത്തും പാര്‍ക്ക് ചെയ്യാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.