വിളപ്പില്‍ശാല ചന്തയില്‍ പൈപ്പ് പൊട്ടിയിട്ട് രണ്ട് മാസം

Tuesday 7 November 2017 1:55 pm IST

വിളപ്പില്‍: പഞ്ചായത്തിന്റെ പൊതുചന്തയില്‍ കുടിവെള്ള പൈപ്പ് പൊട്ടിയൊഴുകാന്‍ തുടങ്ങിയിട്ട് രണ്ട് മാസം. ദിവസേന ആയിരക്കണക്കിന് ലിറ്റര്‍ ശുദ്ധജലം റോഡിലേക്ക് ഒഴുകിയിട്ടും നടപടിയില്ല. വിളപ്പില്‍ശാല ചന്തയ്ക്കുള്ളിലെ പൈപ്പാണ് പൊട്ടി വെള്ളം പാഴാകുന്നത്. പൊതുപൈപ്പില്‍ നിന്നുള്ള കണക്ഷന്‍ വഴി എത്തുന്ന വെള്ളം മാര്‍ക്കറ്റിനുള്ളില്‍ സ്ഥാപിച്ചിട്ടുള്ള ജലസംഭരണിയിലാണ് ശേഖരിക്കുന്നത്. ഈ സംഭരണിയില്‍ നിന്നുള്ള പിവിസി പൈപ്പാണ് പൊട്ടിയത്. വാട്ടര്‍ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള മീറ്ററിന് അപ്പുറത്താണ് പൊട്ടല്‍ എന്നതിനാല്‍ തകരാര്‍ പരിഹരിക്കേണ്ട ഉത്തരവാദിത്വം ഉപഭോക്താവിനാണ്. എന്നാല്‍ വര്‍ഷാവര്‍ഷം ലക്ഷങ്ങള്‍ ലേലത്തുക ലഭിക്കുന്ന ചന്തയിലെ പൊട്ടിയ പൈപ്പ് അറ്റകുറ്റപണി നടത്താന്‍ പഞ്ചായത്ത് അധികൃതര്‍ കൂട്ടാക്കുന്നില്ല. മാര്‍ക്കറ്റ് ജംഗ്ഷന്‍ മുതല്‍ വടക്കേ ജംഗ്ഷന്‍ വരെ രണ്ടു മാസമായി നീരൊഴുക്ക് തുടരുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.