തിരുവനന്തപുരം: മാഡം ക്യൂറിയുടെ ജന്മദിനത്തോടനുബന്ധിച്ച് മാജിക് പ്ലാനറ്റിലെ മെന്‍ലോ പാര്‍ക്കില്‍ ഒരാഴ്ച നീളുന്ന ശാസ്ത്രസംബന്ധ ആഘോഷ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും. റേഡിയം മൂലകത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിലാണ് മാഡം ക്യൂറിയെ അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ റേഡിയം സംബന്ധമായ ഒരു നൂതന ഇന്ദ്രജാലാവതരണത്തിലൂടെയാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്. ഇന്ന് സി.വി. രാമന്റെ ജന്മദിനംകൂടിയാണ്.
പ്ലാനറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് മാഡം ക്യൂറിയെക്കുറിച്ചും സി.വി.രാമനെക്കുറിച്ചും കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കുവാനും അവരുടെ പരീക്ഷണ നിരീക്ഷണങ്ങളുടെ വിശദാംശങ്ങളും പ്രതിപാദിക്കുന്ന പ്രത്യേക പരിപാടിയാണ് സംഘടിപ്പിക്കുന്നത്. 14ന് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനത്തില് അവസാനിക്കുന്ന തരത്തിലാണ് ആഘോഷ പരിപാടികള്‍ ക്രമീകരിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: