നെയ്യാറ്റിന്‍കര : ഗതാഗതമന്ത്രി തോമസ്ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത യുവമോര്‍ച്ച പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. കൃഷ്ണന്‍കോവില്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം ആലുംമൂട് കവല വഴി ബസ് സ്റ്റാന്റില്‍ സമാപിച്ചു. ധര്‍ണ്ണ യുവമോര്‍ച്ച സംസ്ഥാന സമിതിയംഗം അഡ്വ.രജ്ഞിത്ത് ചന്ദ്രന് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് ആര്.ശ്രീലാല്‍ അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ജില്ല ജനറല്‍സെക്രട്ടറി പൂങ്കുളം സതീഷ്, ബിജെപി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് മഞ്ചത്തല സുരേഷ്, യുവമോര്‍ച്ച നിയോജക മണ്ഡലംജനറല്‍ സെക്രട്ടറി രാമേശ്വരംഹരി, യുവമോര്‍ച്ച പ്രസിഡന്റ് ലാലു എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് ജില്ലാകമ്മിറ്റിയംഗം ശിവകുമാര്‍, മണ്ഡലം ഭാരവാഹികളയായ ഹരികൃഷ്ണന്, ജിഷ്ണു, ഹരിലാല്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: