വട്ടിയൂര്‍ക്കാവ്: മണികണ്ഠേശ്വരം ക്ഷേത്രം റോഡ് ടാര്‍ ചെയ്യുന്നില്ലെന്നാരോപിച്ച് നെട്ടയം വാര്‍ഡ് കൗണ്‍സിലര്‍ക്കെതിരേ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഇടറോഡില്‍ ഓട നിര്‍മ്മിക്കാന്‍ സാധിക്കുകയില്ലെന്നും നെല്‍വയലുകള്‍ വ്യാപകമായി നികത്തിയതും സമീപത്തെ വസ്തുവിന്റെ ഉയരം വര്‍ദ്ധിപ്പിച്ചതുമാണ് റോഡില്‍ വെള്ളക്കെട്ടുണ്ടാകാന്‍ കാരണമെന്നും വിവരം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും കൗണ്‍സിലര്‍ പറഞ്ഞു. ഒരാള്‍ റോഡില്‍ ചൂണ്ടയിടുന്ന ചിത്രത്തിനൊപ്പം ‘ഇവിടെനിന്നു പിടികൂടുന്ന ഒരു മത്സ്യം കൗണ്‍സിലര്‍ക്ക്’ എന്ന തലക്കെട്ടോടെയാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. വാര്‍ഡില്‍ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും തനിക്കെതിരേ മോശമായ പരാമര്‍ശമാണ് ചിലര്‍ നടത്തിവരുന്നതെന്നാണ് കൗണ്‍സിലറുടെ ആരോപണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: