വല്ലാര്‍പാടം സമരം പിന്‍‌വലിച്ചു

Tuesday 7 November 2017 3:55 pm IST

കൊച്ചി: വല്ലാര്‍പാടത്ത് കണ്ടെയ്‌നര്‍ തൊഴിലാളികള്‍ എട്ടു ദിവസമായി നടത്തി വന്നിരുന്ന സമരം പിന്‍‌വലിച്ചു. തിരുവനന്തപുരത്ത് ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍‌വലിക്കാന്‍ തീരുമാനമായത്. ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുന്നതില്‍ പ്രതിഷേധിച്ചാണ് കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍മാര്‍ സമരം തുടങ്ങിയത്. അമിതഭാരം കയറ്റി എന്ന കാരണത്താലാണ് സംസ്ഥാനത്ത് കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കിയത്. എന്നാല്‍ ചരക്കിന്റെ ഭാരം നിയന്ത്രിക്കുന്നതില്‍ ഡ്രൈവര്‍മാര്‍ക്ക് പങ്കൊന്നുമില്ലെന്നിരിക്കെ ലൈസന്‍സ് റദ്ദാക്കുന്നതില്‍ എന്തു കാര്യമാണെന്നാണ് സമരക്കാര്‍ ചോദിക്കുന്നത്. വല്ലാര്‍പാടം ടെര്‍മിനലില്‍ വരുന്ന സീല്‍ഡ് കണ്ടെയ്‌നറുകള്‍ ഡി.പി. വേള്‍ഡാണ് പരിശോധനകള്‍ പൂര്‍ത്തിയാക്കി കയറ്റി വിടുന്നത്. അമിതഭാരം കയറ്റുന്നുണ്ടെങ്കില്‍ അതിനുത്തരവാദി ഡി.പി. വേള്‍ഡും ട്രാന്‍സ്‌പോട്ടര്‍മാരുണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.