മുഖം തെളിയട്ടെ

Tuesday 7 November 2017 5:38 pm IST

മുഖത്ത് വളരുന്ന അനാവശ്യ രോമങ്ങള്‍ സ്ത്രീകളുടെ ആത്മവിശ്വാസം കെടുത്തുന്നവയാണ്. സൗന്ദര്യ സംരക്ഷണത്തില്‍ ഏറെ ശ്രദ്ധിക്കുന്നവര്‍ക്ക് പലപ്പോഴും പ്രശ്‌നം സൃഷ്ടിക്കുന്നതാണ് മേല്‍ച്ചുണ്ടിലെ രോമങ്ങള്‍. രോമം കളയാന്‍ ലേസര്‍ ചികിത്സ പോലുള്ള മാര്‍ഗ്ഗങ്ങള്‍ ഇന്നുണ്ടെങ്കിലും പ്രകൃതിദത്ത രീതിയിലൂടെയും മുഖത്തെ അനാവശ്യ രോമങ്ങള്‍ ഇല്ലാതാക്കാം. ഒരു സ്പൂണ്‍ കടലമാവും ഒരു നുള്ള് മഞ്ഞളും പാലില്‍ യോജിപ്പിച്ച് മുഖത്ത് പുരട്ടുക. 10 മിനിട്ടിനുശേഷം മുഖം നന്നായി കഴുകുക. ഏതാനും ദിവസം തുടര്‍ച്ചയായി ഈ രീതി പരീക്ഷിച്ചാല്‍ ഗുണകരമായ മാറ്റം പ്രകടമാകും. നാരങ്ങയും പഞ്ചസാരയും യോജിപ്പിച്ച് പുരട്ടാം. എന്നാല്‍ പഞ്ചസാര ഉരുക്കി പാനിയാക്കിയ ശേഷം വേണം മുഖത്ത് പുരട്ടാന്‍. മേല്‍ച്ചുണ്ടിലെ രോമങ്ങള്‍ ഇല്ലാതാവാന്‍ സഹായിക്കും. കസ്തൂരി മഞ്ഞളില്‍ അല്‍പം പാല്‍പ്പാട ചേര്‍ത്ത് നല്ല കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് രോമമുള്ള ഭാഗത്ത് പുരട്ടുക. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. ഇത് രോമം കൊഴിഞ്ഞു പോകാന്‍ സഹായിക്കും. പച്ചവെള്ളവും മഞ്ഞളും യോജിപ്പിച്ചും മുഖത്ത് പുരട്ടാവുന്നതാണ്. മഞ്ഞളും പപ്പായയും നന്നായി അരച്ച് മുഖത്ത് പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക. മുട്ടയുടെ വെള്ള അല്‍പം പഞ്ചസാര എന്നിവ നന്നായി യോജിപ്പിച്ച് കുഴമ്പ് രൂപത്തിലാക്കി മുഖത്ത് പുരട്ടാം. ഇതും അനാവശ്യ രോമങ്ങള്‍ ഇല്ലാതാക്കും. നാരങ്ങയും തേനും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇത് മുഖത്തിന് തിളക്കം നല്‍കുകയും രോമങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.