കൊടുങ്ങല്ലൂര്‍: ശ്രീകുരുംബ ഭഗവതി ക്ഷേത്ര മൈതാനം മത തീവ്രവാദികള്‍ക്ക് കയ്യേറാനുള്ള സാഹചര്യമൊരുക്കുന്ന കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാജിവെക്കണമെന്ന് ബിജെപി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ക്ഷേത്രത്തിന്റെ ആചാരപരിശുദ്ധി തകര്‍ക്കാന്‍ കൊടുങ്ങല്ലൂര്‍ നഗരസഭയുമായി ചേര്‍ന്ന് ദേവസ്വം ബോര്‍ഡ് നടത്തുന്ന ഗൂഡാലോചനയെ ഭക്തര്‍ ചെറുത്ത് തോല്‍പ്പിക്കുമെന്ന് മണ്ഡലം കമ്മിറ്റി യോഗം വ്യക്തമാക്കി. ബോര്‍ഡിന്റെ മുന്‍ പ്രസിഡന്റുമാര്‍ ക്ഷേത്ര പുരോഗതിക്കായി പ്രവര്‍ത്തിച്ചപ്പോള്‍ ഇപ്പോഴത്തെ പ്രസിഡന്റ് ക്ഷേത്രത്തെ തകര്‍ക്കാനും ക്ഷേത്രഭൂമി കയ്യേറുന്നതിനും ഒത്താശ ചെയ്യുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.
പ്രസിഡന്റ് എം.ജി.പ്രശാന്ത് ലാലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം എസ്.സി.മോര്‍ച്ച അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ ഷാജുമോന്‍ വട്ടേക്കാട് ഉദ്ഘാടനം ചെയ്തു.എല്‍.കെ. മനോജ്, കെ.യു.പ്രേംജി, വി.ജി.ഉണ്ണികൃഷ്ണന്, കെ.എ. സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: