പുന്നപ്ര: സിപിഎം ലോക്കല്‍ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ആളെക്കൂട്ടാന്‍ ഗ്രാമപഞ്ചായത്തിന്റെ പരിപാടി ദുരുപയോഗം ചെയ്തത് വിവാദമാകുന്നു.
സിപിഎം പുന്നപ്ര വടക്ക് ലോക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തത് മന്ത്രി ജി. സുധാകരനാണ്. പരിപാടിയില്‍ ആളെ കൂട്ടാനാണ് പഞ്ചായത്ത് പരിപാടി ദുരൂപയോഗം ചെയ്തത്. ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ മികച്ച കുടുംബശ്രീ യൂണിറ്റുകളെയും തൊഴിലുറപ്പ് മേട്രന്മാരെയും ആദരിക്കല്‍ ചടങ്ങാണ് സിപിഎം സമ്മേളനത്തില്‍ നടത്തിയത്.
ചടങ്ങ് തുടങ്ങി മന്ത്രിയുടെ പ്രസംഗം ആരംഭിച്ചതോടെയാണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിപാടി സിപിഎമ്മിന്റേതാണെന്ന് മനസ്സിലായത്. ഇതോടെ അവര്‍ ഇറങ്ങിപ്പോയി. സംഭവം വിവാദമായതോടെ ഈ പരിപാടിയെക്കുറിച്ച് തനിക്ക് അറിവില്ലെന്ന നിലപാടാണ് പഞ്ചായത്ത് സെക്രട്ടറി സ്വീകരിച്ചത്.
മന്ത്രിയുടെ പരിപാടിക്ക് ആളെക്കൂട്ടാന്‍ കുടുംബശ്രീ അംഗങ്ങളെ കബളിപ്പിച്ചതില്‍ പ്രതിഷേധം വ്യാപകമായി. ഇതിനെതിരെ കുടുംബശ്രീ മിഷനും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കുമെന്ന് ഗ്രാമപഞ്ചായത്തംഗം എല്‍.പി. ജയചന്ദ്രന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: