മുഹമ്മ: എസ്എല്‍ പുരം ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രത്തില്‍ സുനന്ദിനി-2017 നാടന്‍ പശുക്കളുടെ പ്രദര്‍ശനവും പ്രകൃതി കര്‍ഷക സംഗമവും ശ്രദ്ധേയമായി.
കേരളത്തില്‍ നിന്നുള്ളവെച്ചൂര്, കാസര്‍കോഡ് കുള്ളന്‍, ചെറുവള്ളി, ഹൈറേഞ്ച് ഡ്വാര്‍ഫ്, പഞ്ചാബില്‍ നിന്നുള്ള സഹിവാള്‍, ഗുജറാത്തില്‍ നിന്നുള്ള ഗീര്‍, കര്‍ണ്ണാടകയില്‍ നിന്നുളള ജാവരി, കൃഷ്ണവാലി, ഹരിയാനയില്‍ നിന്നുള്ള ഖിലാരി, തമിഴ്നാട്ടിലെ കാങ്കയം, തഞ്ചാവൂര്‍ കൃഷ്ണ, രാജസ്ഥാനില്‍ നിന്നുള്ള കാങ്ക്രേജ്, റെഡ്സിന്ദി തുടങ്ങി അന്മ്പതില്പരം നാടന്‍ പശുക്കളുടെ പ്രദര്‍ശനം കാണാന്‍ നിരവധി ഗോ പ്രേമികളെത്തി.
ഇതോടൊപ്പം വിവിധ ഇനം കാളകളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു. പങ്കെടുത്ത ഏറ്റവും നല്ല നടന്പശുക്കള്ക്കുള്ള ഒന്നാം സമ്മാനം രജ്ഞന്‍ അരൂക്കുറ്റിയുടെ കാസര്‍കോഡ് കുള്ളന്‍, രണ്ടാം സമ്മാനം ശശികുമാര്‍ പൊള്ളേത്തൈയുടെ കൃഷ്ണവാലി, ഷണ്മുഖപ്പണിക്കരുടെ വെച്ചൂര്‍ പശു മൂന്നാം സമ്മാനവും പങ്കുവെച്ചു.
മേളയോടനുബന്ധിച്ച് ജൈവഉല്പ്പന്നങ്ങള് പ്രകൃതികൃഷിയ്ക്കുവേണ്ട ഉല്പ്പാദനഉപാധികള്, പഞ്ചഗവ്യ ഔഷധങ്ങളും മറ്റു ഉല്പന്നങ്ങളും, ഔഷധ സസ്യംകൊണ്ടുളള പായസം, പച്ചക്കറി തൈകള്‍, വിത്തിനങ്ങള്‍, നാളികേരവികസനബോര്‍ഡിന്റെ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പനയും നടന്നു.
സമ്മേളനം മന്ത്രി പി. തിലോത്തമന് ഉദ്ഘാടനം ചെയ്തു.. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ അദ്ധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: