കോഴിക്കോട്: ഉപഭോക്താക്കളുമായുള്ള സൗഹൃദബന്ധം ഊട്ടിയിറപ്പിക്കാന്‍ നറുവെട്ടം പദ്ധതിയുമായി കെഎസ്ഇബി. ഉപഭോക്താക്കളുമായി നല്ല സൗഹൃദം വളര്‍ത്തിയെടുത്ത് മികച്ച ഉപഭോക്തൃസൗഹൃദ സ്ഥാപനമായി കെഎസ്ഇബിയെ മാറ്റുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി കോഴിക്കോട് ഇലക്ട്രിക്കല്‍ സര്ക്കിളാഫീസിന് കീഴിലുള്ള മുഴുവന്‍ ഓഫീസുകളെയും ജനപക്ഷ സൗഹൃദ സ്ഥാപനങ്ങളായി മാറ്റുന്നു.
കോഴിക്കോട് സൗത്ത് നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന ഓഫീസുകളുമായി ബന്ധപ്പെട്ട നറുവെട്ടം 2017ന്റെ ആദ്യയോഗം കല്ലായ് റോഡ് ആരാധനാ ടൂറിസ്റ്റ് ഹോമിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. കോഴിക്കോട് ഇലക്ട്രിക്കല്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കെ.പി.സ്വാമിനാഥന് അദ്ധ്യക്ഷത വഹിച്ചു. ഫറോക്ക് ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷാജി സുധാകരന് വിവിധ പ്രശ്നങ്ങള്‍ക്ക് മറുപടി പറഞ്ഞു. കല്ലായ് സബ്ഡിവിഷന് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി.പി. രാജന്, മാങ്കാവ് സബ്ഡിവിഷന് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. സജീവന്, കൗണ്‍സിലര്‍മാരായ നമ്പിടി നാരായണന്, അഡ്വ. സീനത്ത്, അഡ്വ. നിയാസ്, അനിത, അഡ്വ. ബീരാന്‍കോയ, നിര്‍മ്മല, ആയിഷബി, നജ്മ, ശ്രീകല, ഷിംന, റസിഡന്‍സ് അസോസിയേഷന് പ്രതിനിധലായ അബൂബക്കര്‍, കെ.വി. ബൈജു എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: