എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍ ഇന്നാരംഭിക്കും

Tuesday 7 November 2017 10:32 pm IST

ആലപ്പുഴ: കേരള എന്‍ജിഒ സംഘ് 39-ാമത് സംസ്ഥാന സമ്മേളനം ഇന്ന് ആലപ്പുഴയില്‍ തുടങ്ങും. ഉച്ചയ്ക്ക് രണ്ടിന് ബിഎംഎസ് ജില്ലാ കാര്യാലയത്തില്‍ സംസ്ഥാന ഭാരവാഹിയോഗം ഫെറ്റോ മുന്‍ സംഘടനാ സെക്രട്ടറി ടി.എം. നാരായണന്‍ ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 10.30ന് ടൗണ്‍ഹാളില്‍ പ്രതിനിധി സമ്മേളനം ബിഎംഎസ് അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. സി.കെ. സജി നാരായണന്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. 10ന് രാവിലെ എട്ടിന് സംസ്ഥാന കൗണ്‍സില്‍ യോഗം. യാത്രയയപ്പ് സമ്മേളനം ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവ് ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക സമ്മേളനം ഒ. രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സീമാ ജാഗരണ്‍ മഞ്ച് അഖിലേന്ത്യാ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. 11.30ന് സുഹൃദ് സമ്മേളനം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. നാലിന് സമാപന സമ്മേളനം ബിഎംഎസ് സംസ്ഥാന സംഘടനാ സെക്രട്ടറി സി. വി. രാജേഷ് ഉദ്ഘാടനം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.