ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളെല്ലാം തിരിച്ചുപിടിക്കും: ശശികല

Tuesday 7 November 2017 11:01 pm IST

ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി
സംസ്ഥാന പ്രസിഡണ്ട് കെ.പി. ശശികലയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച്‌

ഗുരുവായൂര്‍; ദേവസ്വം ബോര്‍ഡുകള്‍ ഭരിക്കുന്ന ക്ഷേത്രങ്ങളെല്ലാം തിരിച്ചുപിടിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് കെ.പി.ശശികല.

പാര്‍ത്ഥസാരഥി ക്ഷേത്രം പിടിച്ചെടുത്ത സംഭവത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ വിവിധ ഹിന്ദു സംഘടനാ പ്രവര്‍ത്തകള്‍ ഗുരുവായൂരില്‍ നടത്തിയ പ്രകടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ഈ നടപടി മമ്മിയൂര്‍ മഹാദേവക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കും. അവര്‍ പറഞ്ഞു .

പടിഞ്ഞാറെ നടയില്‍ നിന്ന് ആരംഭിച്ച പ്രകടനം പാര്‍ത്ഥസാരഥി ക്ഷേത്രത്തിനു സമീപം പോലീസ് തടഞ്ഞു.തുടര്‍ന്ന് നടന്ന യോഗത്തില്‍ ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡണ്ട് എ.പി.ഭരത് കുമാര്‍ അധ്യക്ഷത വഹിച്ചു.ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ്, സെക്രട്ടറി പി.സുധാകരന്‍ ജില്ലാ പ്രസിഡണ്ട് ബാലന്‍ പണിക്കശ്ശേരി, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സെക്രട്ടറി പി.ജി. കണ്ണന്‍, ബി.ജെ.പി. സംസ്ഥാന സെക്രട്ടറി ബി.ഗോപാലകൃഷ്ണന്‍, മണ്ഡലം പ്രസിഡണ്ട് കെ.ആര്‍.അനീഷ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.