പാരീസ് സംഘം മെട്രോ സ്റ്റേഷന്‍ സന്ദര്‍ശിച്ചു

Tuesday 7 November 2017 10:59 pm IST

കൊച്ചി: മെട്രോയുടെ നിര്‍മ്മാണ പുരോഗതിയും നിലവാരവും വിലയിരുത്താന്‍ പാരീസ് സംഘം കൊച്ചിയിലെത്തി. എഎഫ്ഡി പാരീസിലെ ട്രാന്‍സ്‌പോര്‍ട്ട് ഡിവിഷന്‍ മേധാവി ലിസി ബ്രൂയില്‍, പ്രോജക്ട് മാനേജര്‍ മാത്യു വെര്‍ഡൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രണ്ട്ദിവസത്തെ സന്ദര്‍ശത്തിന് കൊച്ചിയിലെത്തിയത്. പദ്ധതിയുടെ പുരോഗതി, നിലവാരം, നിര്‍വ്വഹണത്തിന്റെ പുതുക്കിയ കലണ്ടര്‍, ത്രൈമാസ പുരോഗമന റിപ്പോര്‍ട്ട്, ആദ്യമാസങ്ങളിലെ പ്രവര്‍ത്തനം, വരുമാനം, പ്രവര്‍ത്തനത്തില്‍ നേരിടുന്ന ബുദ്ധിമുട്ട് എന്നിവയെക്കുറിച്ച് കെഎംആര്‍എല്‍ അധികൃതരുമായി സംഘം ചര്‍ച്ച നടത്തി. സംഘം മുട്ടം, മഹാരാജാസ്, പാലാരിവട്ടം, ഇടപ്പള്ളി, ആലുവ എന്നീ മെട്രോ സ്റ്റേഷനുകള്‍ സന്ദര്‍ശിച്ചു. നിര്‍മ്മാണം നടക്കുന്ന സൗത്ത് റെയില്‍വേ സ്റ്റേഷനിലെ മെട്രോ സ്റ്റേഷനും സന്ദര്‍ശിച്ചു. കെഎംആര്‍എല്ലുമായി സഹകരിക്കുന്നതില്‍ തങ്ങള്‍ വളരെ സന്തുഷ്ടരാണെന്ന് എഎഫ്ഡി സംഘം അഭിപ്രായപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.