നമ്പറില്ലാ ലോട്ടറി: ആസൂത്രിത നീക്കമെന്ന് ബിഎംഎസ്

Tuesday 7 November 2017 11:03 pm IST

കൊച്ചി: ലോട്ടറിയില്‍ നമ്പര്‍ രേഖപ്പെടുത്താതത്തില്‍ ആസൂത്രിത നീക്കമുണ്ടെന്ന് ബിഎംഎസ്. വരാപ്പുഴയിലെ അംഗീകൃത ഏജന്റായ പി.കെ. ശശിക്ക് ജില്ലാ ലോട്ടറി ഓഫീസില്‍ നിന്നും ലഭിച്ച സ്ത്രീ ശക്തി ലോട്ടറിയുടെ ഒരു ബുക്കിലെ രണ്ട് ടിക്കറ്റുകളിലാണ് നമ്പര്‍ രേഖപ്പെടുത്താതിരുന്നത്. നമ്പറില്ലാത്ത ലോട്ടറികള്‍ വിതരണം ചെയ്ത് ഇതരസംസ്ഥാന ലോട്ടറിയുടെ കടന്നു വരവിന് ഒത്താശ ചെയ്യുകയാണ് ഉന്നത ഉദ്ദ്യോഗസ്ഥര്‍ ചെയ്യുന്നതെന്ന് ബിഎംഎസ് ആരോപിച്ചു. ആകര്‍ഷകമല്ലാത്ത സമ്മാന ഘടനമൂലം ടിക്കറ്റ് വില്‍പ്പന കുറഞ്ഞിരിക്കുമ്പോള്‍ ആസൂത്രിത നീക്കം നടത്തി ലോട്ടറി വ്യവസായത്തെ തകര്‍ക്കുന്ന നിലപാടിനെതിരെ വരും ദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേര്‍സ് സംഘം നേതൃത്വം നല്‍കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ്. ശ്യാംജിത്ത് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.