കണ്ണൂര്‍: പരിയാരം മെഡിക്കല്‍കോളേജ് സ്ഥാപകന്‍ എം.വി.രാഘവന്റെ മൂന്നാം ചരമവാര്‍ഷിക ദിനാചരണം ഇന്ന് പരിയാരം മെഡിക്കല്‍ കോളേജ് ക്യാമ്പസ്സില്‍ നടക്കും. വൈകുന്നേരം 3 മണിക്ക് ഒ.വി.സീനയുടെ അധ്യക്ഷതയില്‍ ശേഖരന് മിനിയോടന്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കെ.സുധാകരന് അവാര്‍ഡ്ദാനം നടത്തും. എംഡി കെ.രവി, മെഡിക്കല്‍സൂപ്രണ്ട് ഡോ.എം.കെ.ബാലചന്ദ്രന്, സി.അജീര്‍, യു.കെ.മനോഹരന്, എന്‍.സി.സുമോദ്, കെ.രാജന് തുടങ്ങിയവര്‍ സംസാരിക്കും.
കണ്ണൂര്‍: എംവിആറിന്റെ മൂന്നാം ചരമവാര്‍ഷികം സിഎംപിയുടെ ആഭിമുഖ്യത്തില്‍ ഇന്നുംനാളെയുമായി കണ്ണൂരില്‍ നടക്കും. ഇന്ന് ഉച്ചക്ക് 12ന് ജില്ലാ ആശുപത്രിയില്‍ നടക്കുന്ന അന്നദാനം അഡ്വ.ടി.ഒ.മോഹനന് ഉദ്ഘാടനം ചെയ്യും. പി.സുനില്‍കുമാര്‍ അധ്യക്ഷതവഹിക്കും. നാളെ രാവിലെ 9.30ന് പഴയ ബസ്റ്റാന്റിലുള്ള സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന. തുടര്‍ന്ന് നടക്കുന്ന അനുസ്മരണ സമ്മേളനം സി.പി.ജോണ്‍ ഉദ്ഘാടനം ചെയ്യും. സി.എ.അജീര്‍ അധ്യക്ഷതവഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: