തരിശുഭൂമിയില്‍ പൊന്നുവിളയിക്കാന്‍ ജനകീയ കൂട്ടായ്മ

Tuesday 7 November 2017 11:09 pm IST

മാവിലായി: തരിശായി കിടക്കുന്ന രണ്ടര ഏക്കര്‍ വയലില്‍ നെല്‍കൃഷിക്കൊരുങ്ങി ജനകീയ കൂട്ടായ്മ. മാവിലായിലെ കുഴിക്കിലായി പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന സ്‌നേഹ സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തിലാണ് ഞാറ് നടീല്‍ ഉത്സവം സംഘടിപ്പിച്ചത്. ഏറെക്കാലങ്ങളായി സാമൂഹിക സേവനരംഗത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ് ഈ കൂട്ടായ്മ. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.സി.മോഹനന്‍ നടീല്‍ ഉത്സവം ഉദ്ഘാടനം ചെയ്തു. എന്‍.പി.രഞ്ജിത്ത് സ്വാഗതം പറഞ്ഞു. ഇ.പവിത്രന്‍ അധ്യക്ഷത വഹിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ലിസി, സഞ്ജിത പെരളശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ പി.പി.പ്രകാശന്‍, കെ.പ്രദീപന്‍, അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു. പ്രീതിധാര നന്ദി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.