അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജനുവരി 1 മുതല്‍

Tuesday 7 November 2017 11:10 pm IST

കണ്ണൂര്‍: ഇരിക്കൂര്‍ ഡൈനാമോസ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഇരിക്കൂറില്‍ ജനുവരി ഒന്ന് മുതല്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. മുസാഫിര്‍ മദീന എഫ്‌സി തിരുവനന്തപുരം, സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം, ജിംഖാന തൃശൂര്‍, എഫ്‌സി ഗോവ, ആലുക്കാസ് തൃശ്ശൂര്‍ തുടങ്ങി പ്രഗത്ഭരായ ടീമുകളടക്കം 24 ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2018 ഫെബ്രുവരി ഒന്ന് വരെ ടൂര്‍ണമെന്റ് നീണ്ടുനില്‍ക്കും. വിജയികള്‍ക്ക് മൂന്ന് ലക്ഷം രൂപയുടെ െ്രെപസ്മണിയും ഗോള്‍ഡ് കപ്പും സമ്മാനമായി നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ സി.സി.ഹനീഫ, ആര്‍.പി.നാസര്‍, എന്‍.വി.ഹാഷിം, സി.സി.ഫൈസല്‍, കെ.നിസ്താര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.