കേസരി നായനാര്‍ പുരസ്‌കാരം കെ.സച്ചിദാനന്ദന്

Tuesday 7 November 2017 11:10 pm IST

കണ്ണൂര്‍: വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ സ്മരണയ്ക്കായി ഫെയ്‌സ് മാതമംഗലം ഏര്‍പ്പെടുത്തിയ നാലാമത് കേസരി നായനാര്‍ പുരസ്‌കാരം കവിയും വിമര്‍ശകനും വിവര്‍ത്തകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ.സച്ചിദാനന്ദന്. ഡോ.കെ.പി.മോഹനന്‍, ഇ.പി.രാജഗോപാലന്‍, ഡോ.അംബികാസുതന്‍ മാങ്ങാട് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 25,000 രൂപ ക്യാഷ് അവാര്‍ഡും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. 26ന് മാതമംഗലത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പിക്കും. വാര്‍ത്താസമ്മേളനത്തില്‍ സി.സത്യപാലന്‍, ഡോ. ജിനേഷ്‌കുമാര്‍ എരമം, പി.വി.ബാലന്‍, കെ.വി.സുനില്‍കുമാര്‍, കേസരിയുടെ പേരമകന്‍ കെ.ടി.പ്രഹ്ലാദന്‍ എന്നിവര്‍ പങ്കെടുത്തു.#േ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.