കണ്ണൂര്‍: ലോക ഭിന്നശേഷി ദിനാചരണം ജില്ലാതല പരിപാടി ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ കണ്ണൂരില്‍ നടത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന സംഘാടക സമിതി രൂപവത്കരണ യോഗം തീരുമാനിച്ചു. ജില്ലാ കളക്ടര്‍ ജനറല്‍ കണ്‍വീനറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനുമായി സംഘാടക സമിതിയും വിവിധ ഉപസമിതികളും രൂപീകരിച്ചു. ഡിസംബര്‍ ഒന്നിന് കായിക മേളയും രണ്ടിന് കലാമേളയും മൂന്നിന് ഭിന്നശേഷി ദിനാചണവും സമ്മാനദാന, സമാപന സമ്മേളന ചടങ്ങും നടത്തും. കണ്ണൂര്‍ പൊലീസ് പരേഡ് മൈതാനിയും കണ്ണൂര്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുമായിരിക്കും വേദികള്‍. യോഗത്തില്‍ എ.ഡി.എം ഇ. മുഹമ്മദ് യൂസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എം.എം മോഹന്‍ദാസ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ യു. കരുണാകരന്, ഭിന്നശേഷിക്കാരുടെ സംഘടനകളുടെയും സ്പെഷല്‍ സ്കൂളുകളുടെയും പ്രതിനിധികള്‍, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: