ഹോ ചി മിന് സിറ്റി ( വിയറ്റ്നാം): ഇന്ത്യയുടെ മേരി കോം ഏഷ്യ ബോക്സിങ്ങ് ചാമ്പ്യന്‍ഷിപ്പിന്റെ ലൈറ്റ് ഫ്ളൈ വെയറ്റിന്റെ ഫൈനലില്‍ കടന്നു. 57 കിഗ്രാം വിഭാഗത്തില്‍ സോണിയ ലാത്തറും ഫൈനലില്‍ കടന്നിട്ടുണ്ട്.ജപ്പാന്റെ ടുബാഷയെ അട്ടിമറിച്ചാണ് മേരി കോം ഫൈനലില്‍ കടന്നത്. മൂന്നാം റൗണ്ടിലെ മികവാണ് മേരികോമിന് 5-0 ന് വിജയമൊരുക്കിയത്.
മംഗോളിയയുടെ ജര്ഗാലനും ഉത്തര കൊറിയയുടെ കിം യാങ്ങും തമ്മിലുള്ള സെമി ഫൈനലിലെ വിജയിയെയാണ് മേരി കോം ഫൈനലില്‍ എതിരിടുക.
ഏഷ്യന്‍ ബോക്സിങ്ങ് ചാമ്പ്യന്‍ ഷിപ്പില്‍ ഇതുവരെ മേരി കോമിന് നാലു സ്വര്‍ണമെഡലുകള്‍ ലഭിച്ചിട്ടുണ്ട്.
സോണിയ ലാത്തര്‍ സെമിയില്‍ മിര്സീവയെ തോല്‍പ്പിച്ചാണ് ഫൈനലില്‍ കടന്നത്. ഫൈനലില്‍ ചൈനയുടെ യിന് ജുന്ഹുവയെ നേരിടും.
അറുപത്തിനാല് കിഗ്രാം വിഭാഗത്തിന്റെ സെമിയില്‍ തോറ്റ ഇന്ത്യയുടെ സരിത ദേവിക്ക് വെങ്കലം ലഭിച്ചു. ചൈനയുടെ ഡൗഡാനാണ് സരിതയെ കീഴടക്കിയത്. 54 കിഗ്രാം വിഭാഗത്തില്‍ ശിഖയും 60 കിഗ്രാം വിഭാഗത്തില്‍ പ്രിയങ്ക ചൗധരിയും സെമിയില്‍ തോറ്റു. ഇരുവര്‍ക്കും വെങ്കലം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: