റിയാദ്: എഎഫ്സി അണ്ടര്‍ -19 ചാമ്പ്യന്‍ഷിപ്പ് യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ ഇന്ത്യ ഇന്ന് തുര്‍ക്ക്മെനിസ്ഥാനെ നേരിടും.ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് തോല്‍ക്കുകയും രണ്ടാം മത്സരത്തില്‍ യെമനുമായി സമനില പിടിക്കുകയും ചെയ്ത ഇന്ത്യയുടെ പ്രധാന ടൂര്‍ണമെന്റെന്ന സ്വപ്നം തകര്‍ന്നു.
രണ്ടാം മത്സരത്തില്‍ യെമനെ തളക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു. ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. മത്സരത്തില്‍ യെമന്റെ ആധിപത്യമായിരുന്നു. എന്നാല്‍ ഗോളി ധീരജും പ്രതിരോധ നിരയും യെമന്റെ നീക്കങ്ങള്‍ തടഞ്ഞു.അണ്ടര്‍ – 17 ലോകകപ്പില്‍ തളങ്ങിയ ധീരജ് ഒട്ടേറെ ഗോളെന്നുറപ്പിച്ച അവസരങ്ങള്‍ രക്ഷപ്പെടുത്തി. ഇന്ന് തുര്‍ക്ക്മെനിസ്ഥാനെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് ഒരു വിജയവുമായി മടങ്ങാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: