ബ്‌ളാക് പാന്തര്‍ വരുന്നു

Wednesday 8 November 2017 10:39 am IST

ആധുനിക ശാസ്ത്രത്തിന്റെയും ടെക്‌നോളജിയുടേയും നിറവില്‍ ഒരുങ്ങുന്ന ഹോളിവുഡ് ചിത്രമാണ് ബ്‌ളാക് പാന്തര്‍. ഈ സീരീസില്‍ ഇതേ പേരില്‍ തന്നെ രണ്ടു ചിത്രങ്ങങ്ങള്‍ നേരത്തെ ഇറങ്ങിയിട്ടുണ്ട്, 1922ലും 1977 ലും. പിന്നീട് പ്രശസ്ത നടന്‍ വെസ്ലി സ്‌നിപ്‌സ് മൂന്നാമതൊരു ചിത്രത്തിനു ശ്രമിച്ചു. എന്നാലത് പൂര്‍ത്തിയായില്ല. ബ്‌ളാക് പാന്തര്‍ എന്ന പേരിലുള്ള മാര്‍വെല്‍ കോമിക്‌സാണ് ഇതിന് ആധാരം. മാര്‍വെല്‍ സ്റ്റൂഡിയോ നിര്‍മാണവും വാള്‍ട്ട് ഡിസ്‌നി വിതരണവും ചെയ്യുന്ന ചിത്രത്തില്‍ ചാഡ്വിക് ബോസ്മാനാണ് നായകന്‍. മൈക്കില്‍ ബി.ജാഡന്‍,ലുപ്പിറ്റ യോഹ്‌കോ. ഡാനെയ് ഗുറിയ തുടങ്ങിയവരും അഭിനയിക്കുന്നു. ബോസ്മാനാണ് ബ്‌ളാക് പാന്തറായെത്തുന്നത്. കെവിന്‍ ഫീജ് നിര്‍മിക്കുന്നു. റിയാന്‍ കൂഗ്‌ളറാണ് സംവിധായകന്‍. 2018ല്‍ റിലീസ് ചെയ്യുന്ന ചിത്രത്തെക്കുറിച്ച് വന്‍ പ്രതീക്ഷയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.