തിരുവനന്തപുരം: കായല്‍ കയ്യേറ്റത്തില്‍ മന്ത്രിക്ക് പ്രത്യേക പരിഗണനയോ എന്ന കോടതി പരാമർശം ഗൗരവമേറിയതാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്. ഈ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തോമസ് ചാണ്ടി സ്വയം രാജിവയ്ക്കില്ല. അതിനാൽ മുഖ്യമന്ത്രി തോമസ് ചാണ്ടിയുടെ രാജി എഴുതിവാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിണറായി മന്ത്രിസഭയിലെ രണ്ടു മന്ത്രിമാർക്കെതിരെ ആരോപണങ്ങൾ ഉയർന്നപ്പോൾ രാജി വാങ്ങിയ മുഖ്യമന്ത്രി എന്തുകൊണ്ട് തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടുന്നില്ലെന്നും സുധീരന് ചോദിച്ചു.
കോടതി പരാമർശം മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പിനുള്ള തിരിച്ചടി കൂടിയാണെന്നും സുധീരൻ പറഞ്ഞു. ഇനിയും തോമസ് ചാണ്ടി വിഷയത്തിൽ സർക്കാരിനു പിടിച്ചു നിൽക്കാനാകില്ല. കോടതി പരാമർശത്തിലൂടെ സർക്കാരിന്റെ മുഖം വികൃതമായിരിക്കുകയാണെന്നും സുധീരൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: