തിരുവനന്തപുരം: കൊലയാളി ഗെയിംചലഞ്ചുകള് ഇതിവൃത്തമാക്കിയ ഇന്ത്യയിലെ ആദ്യ ദ്വിഭാഷാ സിനിമ വരുന്നു. തിരുവനന്തപുരം സ്വദേശിയായ ജയ്സുന്ദറാണ് മലയാളം, തമിഴ് ഭാഷകളില്‍ സിനിമ സംവിധാനം ചെയ്യുന്നത്. ബ്ലൂ വെയ്ല് വിര്‍ച്വല്‍ ഗെയിംചലഞ്ചിലൂടെ രാജ്യത്ത് നിരവധിപേര്‍ കൊല്ലപ്പെട്ടതിന്റെയും വിവിധ പേരുകളില്‍ സമാനമായ ഗെയിമുകള്‍ വെബ്സൈറ്റുകളിലും സോഷ്യല്‍ മീഡിയകളിലും പ്രത്യക്ഷപ്പെടുന്നതിന്റെയും പശ്ചാത്തലത്തില്‍ കേരളം, തമിഴ്നാട്, പോണ്ടിച്ചേരി സ്വദേശികള്‍ ചേര്‍ന്നാണ് സാമൂഹ്യപ്രസക്തിയുള്ള സിനിമ യാഥാര്‍ഥ്യമാക്കുന്നത്. വിബിഎസ് ഗ്രൂപ്പ് മാനേജിങ് ഡയറക്റ്റര്‍ വി. സുരേഷ് ബാബു (പോണ്ടിച്ചേരി സ്വദേശി), മീനാക്ഷി അമ്മന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ മലയാളം, തമിഴ് ഭാഷകളില്‍ നിര്‍മിക്കുന്ന ഈ സിനിമയുടെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കും. നിരന്തരം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരെയാണ് സൈബര്‍ മാഫിയ ദുരന്തത്തിനിരയാക്കുന്നത്. ഇതിനെതിരെയുള്ള ദേശീയ ബോധവത്കരണത്തിന്റെ ഭാഗമായാണ് മലയാളം, തമിഴ് സിനിമാപ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ വാണിജ്യ സിനിമ ഒരുക്കുന്നതെന്ന് നവാഗത സംവിധായകന് ജയ്സുന്ദര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: