കാട്ടാക്കട: കാട്ടാക്കട 220 കെവി സബ്സ്റ്റേഷന്റെ പ്രവര്‍ത്തനോദ്ഘാടനം ഇന്ന് വിദ്യുച്ഛക്തിമന്ത്രി എം.എം. മണി നിര്‍വഹിക്കും. ഐ.ബി. സതീഷ് എംഎല്‍എ അധ്യക്ഷത വഹിക്കും. ഡോ എ. സമ്പത്ത് എംപി മുഖ്യാതിഥിയായിരിക്കും. നെടുമങ്ങാട്, അരുവിക്കര, കാട്ടാക്കട, പാറശ്ശാല, നെയ്യാറ്റിന്‍കര പ്രദേശങ്ങളിലെ ഏഴുലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട രീതിയില്‍ വൈദ്യുതിവിതരണം നടത്താന്‍ ഈ സബ്സ്റ്റേഷന് കമ്മീഷന് ചെയ്യുന്നതിലൂടെ സാധിക്കും. കൂടാതെ, വിഴിഞ്ഞം തുറമുഖത്തിനാവശ്യമായ വൈദ്യുതിയും ഈ സബ്സ്റ്റേഷനിലൂടെയാകും വിതരണം ചെയ്യുക. പോത്തന്‍കോട് 220 കെവി സബ്സ്റ്റേഷനില്‍ നിന്ന് 27 കിലോമീറ്റര്‍ ഡബിള്‍ സര്‍ക്യൂട്ട് മൂസ് കണ്ടക്ടര്‍ ഉപയോഗിച്ച് നിര്‍മിച്ച 220 കെവി ലൈനിലൂടെയാണ് ഈ സബ്സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നത്. 112 കോടിരൂപ ചെലവിട്ടാണ് ഇത് നിര്‍മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: