തമിഴംകുളം ഏലായില്‍ വിത്ത് എറിഞ്ഞു

Wednesday 8 November 2017 2:47 pm IST

കുന്നത്തൂര്‍: തരിശായി കിടന്ന കുന്നത്തൂര്‍ പഞ്ചായത്തിലെ എട്ടാംവാര്‍ഡിലെ തമിഴംകുളം ഏലായില്‍ വിത്ത് വിതയ്ക്കല്‍ ഉത്സവമായി നടന്നു. 25 വര്‍ഷത്തോളമായി കൃഷി ചെയ്യാതെ തരിശുകിടന്ന 40 ഏക്കറോളം വരുന്ന പാടത്താണ് നെല്‍കൃഷി ചെയ്യുന്നത്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ തവണ ചെറിയ തോതില്‍ ഇവിടെ പരീക്ഷണാടിസ്ഥാനത്തില്‍ നെല്‍കൃഷിക്ക് തുടക്കം കുറിച്ചിരുന്നു. ഇത് വിജയപ്രദമായതോടെയാണ് പൂര്‍ണതോതില്‍ ഏലായില്‍ കൃഷി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. തമിഴംകുളം ഏലായില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ.രാജു വിത്തുവിതയ്ക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് അസി.ഡയറക്ടര്‍ എസ്.ജെ ഹരികുമാര്‍ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സുമ, പഞ്ചായത്ത് പ്രസിഡന്റ് കുന്നത്തൂര്‍ പ്രസാദ്, ജില്ലാ പഞ്ചായത്തംഗം കെ.ശോഭന, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി ഉദയകുമാര്‍, അതുല്യ രമേശന്‍,ശ്രീദേവിയമ്മ, ശ്രീകല.എസ്, കുന്നത്തൂര്‍ കൃഷി ഓഫീസര്‍ രതീഷ് പി.ആര്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.