സിപിഎം അക്രമം ക്ഷണിച്ചുവരുത്തുന്നു : പി.സത്യപ്രകാശ്

Wednesday 8 November 2017 5:21 pm IST

കണ്ണൂര്‍: ആര്‍എസ്എസ് കുത്തുപറമ്പ് കാര്യാലയത്തിനു നേരെയുണ്ടായ സിപിഎം ബോംബാക്രണം അക്രമം ക്ഷണിച്ചുവരുത്തുന്ന നടപടിയാണെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പ്രസ്താവനയില്‍ പറഞ്ഞു. ഒരു പ്രകോപനവുമില്ലാതെയാണ് സിപിഎം ക്രിമിനലുകള്‍ ഇന്നലെ വൈകുനേരം ആര്‍എസ്എസ് കാര്യാലയത്തിനു നേരെ ബോംബെറിയുകയും തൊട്ടടുത്ത ശ്രീനാരയണ മന്ദിരത്തിനു നേരെയും അക്രമം അഴിച്ചുവിടുകയും ചെയ്തത്. ശ്രീനാരായണ മന്ദിരത്തിലെ ഫോട്ടോകളും പൂജാസാമഗ്രികളും അടിച്ചു തകര്‍ക്കുകയും ചെയ്തു. സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം അറിയാതെ ഇത്തരം കാര്യങ്ങള്‍ നടക്കില്ല. കഴിഞ്ഞ കുറച്ചു നാളുകളായി സിപിഎം കണ്ണൂര്‍ ജില്ലയിലാകമാനം അക്രമം അഴിച്ചുവിടുകയാണ്. സിപിഎം അക്രമകാരികള്‍ക്ക് ഒത്താശചെയ്യുന്ന നടപടിയാണ് പോലീസ് അധികാരികളുടെ ഭാഗത്തുനിന്നുണ്ടാവുന്നത്. അതുകൊണ്ടുതന്നെ പോലീസിന് അക്രമകാരികള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ പറ്റുന്നില്ല. സിപിഎം അക്രമം തുടരുകയാണെങ്കില്‍ ഇത്തരം കാര്യങ്ങളില്‍ സംഘടനയ്ക്കു പുനര്‍വിചിന്തനം നടത്തേണ്ടി വരുമെന്ന് മാത്രമല്ല, മറ്റു ഭവിഷ്യത്തുകള്‍ക്കും ഉത്തരവാദി സിപിഎം മാത്രമായിരിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.