മടമ്പം: കേരളം ശാസ്ത്രത്തിനൊപ്പം എന്ന ആശയത്തില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തും കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള റാലി ഫോര്‍ സയന്‍സ് കോളേജതല ഉദ്ഘാടനം മടമ്പം പികെഎം കോളേജ് ഓഫ് എഡുക്കേഷനില്‍ ഐക്യുഎസിയുടെയും ഫിസിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെയും ആഭിമുഖ്യത്തില്‍ ശാസ്ത്രപ്രതിഭകളായ മേരി ക്യൂറിയുടെയും സി.വി.രാമന്റെയും ജന്മദിനമായ ഇന്നലെ നടത്തി. കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.എന്‍.കെ.ഗോലിന്ദന് ഉദ്ഘാടനം ചെയ്തു. ഐക്യുഎസി കോ-ഓര്‍ഡിനേറ്റര്‍ ഡോ.കെ.ആര്.രേഖ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: