കണ്ണൂര്‍: ഡയാകിഡ്സിന്റെയും സ്പെഷ്യാലിറ്റി ആശുപത്രിയുടെയും ആഭിമുഖ്യത്തില്‍ പ്രമേഹ ബാധിതരായ കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും കൂട്ടായ്മയും പഠന വിനോദ ക്യാമ്പും സംഘടിപ്പിക്കുന്നു. 12 ന് ഉച്ചയ്ക്ക് 2 മണിക്ക് കക്കാട് സാധു കമ്പനി റോഡിലെ സാധു റിസോര്‍ട്ടില്‍ വെച്ചാണ് ക്യാമ്പ്. പ്രവേശനം സൗജന്യം. താല്പര്യമുള്ളവര് എട്ടിന് മുമ്പ് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 9446000751, 0497 270 3080, 271 2770, 270 3170 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. വാര്‍ത്താസമ്മേളനത്തില്‍ ഡോ.ജി.റീത്ത, നിഖിതമോഹന്, എം.പി.അബ്ദുല്‍സത്താര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: