തലശ്ശേരി: തലശ്ശേരി അതിരൂപതയുടെ പ്രഥമ സഹായ മെത്രാനായി ഡോ: ജോസഫ് പാംപ്ലാനി ചുമതലയേറ്റു.തലശ്ശേരി ഹോളോവേ റോഡിലുള്ള സെന്റ് ജോസഫ് കത്തീഡ്രല്‍ അങ്കണത്തില്‍ ഒഴുകിയെത്തിയ വിശ്വാസികളില്‍ നിന്നുയര്‍ന്ന പ്രാര്‍ത്ഥനകളുടെ അകമ്പടിയോടെയായിരുന്നു അഭിഷേക ചടങ്ങുകള്‍. അജഗണങ്ങളെ സാക്ഷി നിര്‍ത്തി സീറോ മലബാര്‍ സഭാ തലവന്‍ കര്‍ദ്ദി നാള് മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് നിയുക്ത സഹായമെത്രാനെ പദവിയില്‍ നിയമിച്ച അറിയിപ്പ് നല്കി. അതിരൂപതാ ചാന്‍സലര്‍ ഫാ.ഡോ.തോമസ് തെങ്ങു പള്ളി നിയമ ന ഉത്തരവ് വായിച്ചു. മെത്രാഭിഷേക കര്‍മ്മങ്ങള്‍ക്ക് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് മുഖ്യകാര്‍മ്മികത്വം വഹിച്ചു.ആര്‍ച്ച് ബിഷപ്പ് ഇബരിറ്റസ് മാര്‍ ജോര്‍ജ് വലിയമറ്റം, പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട് എന്നിവര്‍ സഹകാര്‍മ്മികരായി. സഹായമെത്രാനെ ആനയിച്ച് ഘോഷയാത്രയും ദിവ്യബലിയും നടന്നു കുര്‍ബ്ബാനക്ക് ശേഷം നടന്ന ചടങ്ങില്‍ ആര്‍ച്ച് ബിഷപ്പുമാരായ ഡോ.എം.സൂസൈപാക്യം, ലോറന്‍സ് മുക്കുഴി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: