മാവോയിസ്റ്റ് സാനിദ്ധ്യം ആറളം പുനരധിവാസ മേഖലയില്‍ ഐ ജി യുടെ നേതൃത്വത്തില്‍ പരിശോധന

Wednesday 8 November 2017 9:13 pm IST

ഇരിട്ടി: മാവോയിസ്റ്റ് നേതാക്കളെ വെടിവെച്ചു കൊന്നതിന്റെ വാര്‍ഷികം അടുത്തതോടെ അക്രമങ്ങള്‍ ഉണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് കണ്ണൂര്‍ റേഞ്ച് ഐ ജി മഹിപാല്‍ യാദവിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം ആറളം പുനരധിവാസ മേഖലയില്‍ പരിശോധന നടത്തി. ഈ മേഖലയില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടോ എന്നറിയാനായിട്ടായിരുന്നു പരിശോധന. ഐജിയെ കൂടാതെ പോലീസും മാവോയിസ്റ്റ് വിരുദ്ധ സേനയും പരിശോധനയില്‍ പങ്കെടുത്തു. ഫാമിലെ 13 , 15 ബ്ലോക്കുകളിലും വിയറ്റ്‌നാം , കേളകം എന്നിവിടങ്ങളിലുമാണ് പരിശോധന നടന്നത്. മേഖലയിലെ പ്രശ്‌നങ്ങള്‍ ആദിവാസികളെ നേരിട്ട് കണ്ട് ഐജി മനസ്സിലാക്കി. ജില്ലാ പോലീസ് മേധാവി ശിവവിക്രം, ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, ഇരിട്ടി സിഐ എം.ആര്‍.ബിജു, പേരാവൂര്‍ സിഐ എ.കുട്ടികൃഷ്ണന്‍ എന്നിവരും പരിശോധക സംഘത്തില്‍ ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.