ആലപ്പുഴ: ജില്ലാകോടതിയ്ക്ക് മുന്നിലെ റോഡിലൂടെ സഞ്ചരിക്കുന്നവര്‍ ശ്രദ്ധിക്കുക, അപകടം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. കോടതി വളപ്പിലെ കൂറ്റന്‍ വാകമരത്തിലെ ഉണങ്ങിയ ശിഖരമാണ് വില്ലന്‍. ചെറുകാറ്റടിച്ചാല്‍ പോലും നിലംപതിക്കാവുന്ന അവസ്ഥയിലാണ് ഇത്. പലതവണ അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമില്ല. ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍. ഇരുചക്രവാഹനങ്ങള്‍ അടക്കം നിരവധി വാഹനങ്ങള്‍ വിദ്യാര്‍ത്ഥികള്‍, മറ്റു യാത്രക്കാര്‍ തുടങ്ങി ആയിരങ്ങള്‍ കടന്നു പോകുന്ന പ്രധാന പാതയിലാണ് അപകടം പതിയിരിക്കുന്നത്. കൂടാതെ ഇതിനടയിലൂടെ വൈദ്യുതി കമ്പികളും ഉണ്ട്. വന്‍ ദുരന്തങ്ങള്‍ ഉണ്ടായ ശേഷം മാത്രമെ നടപടിയെടുക്കുകയുള്ളുവെന്ന പിടിവാശി ഉപേക്ഷിച്ചില്ലെങ്കില്‍ കണ്മുന്നില് മറ്റൊരു അപകടത്തിന് സാക്ഷ്യം വഹിച്ചേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: