ക്ഷേത്ര ഭൂമി വീണ്ടെടുക്കണം: ക്ഷേത്ര സംരക്ഷണ സമിതി

Wednesday 8 November 2017 6:59 pm IST

കുട്ടനാട്: വ്യാജ പട്ടയമുണ്ടാക്കി മാത്തൂര്‍ ക്ഷേത്ര ഭൂമി കൈവശപ്പെടുത്തിയ പോള്‍ ഫ്രാന്‍സിസ്, തോമസ് ചാണ്ടി എന്നിവരില്‍ നിന്നും ഭൂമി തിരിച്ചു പിടിക്കണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി. ഭക്തജനങ്ങളെ സംഘടിപ്പിച്ച് ഭൂമി വിണ്ടെടുക്കുന്നതിനായി ശ്രമം നടത്തും. ഭൂമി തട്ടിയെടുക്കുവാന്‍ ദീര്‍ഘനാളത്തെ ഗൂഢാലോചന നടന്നിട്ടുണ്ട്. വ്യാജരേഖ ചമച്ചതിനും കൃഷിഭൂമി തട്ടിയെടുത്തതിനും മന്ത്രിക്കെതിരെ ക്രമിനല്‍ കേസെടുക്കുവാന്‍ പോലീസ് തയാറാകണം. ഭൂമി വീണ്ടെടുക്കുവാനുള്ള ദേവസ്വത്തിന്റെ പരിശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും ക്ഷേത്രസംരക്ഷണ സമിതി ശബരിഗിരി വിഭാഗ് സെക്രട്ടറി വി.കെ. ചന്ദ്രന്‍ ജില്ലാ സെക്രട്ടറി പി. മനീഷ് എന്നിവര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.