ന്യൂദല്‍ഹി: ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോളുകള്‍ ഡിസംബര്‍ 14 വെകുന്നേരത്തിന് മുമ്പ് പ്രസിദ്ധീകരിക്കരുതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിട്ടു.
ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഗുജറാത്തില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ 9നും രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് 14നുമാണ്. ഹിമാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് ഇന്നാണെങ്കിലും ഗുജറാത്തിലെ രണ്ടാംഘട്ട തെരഞ്ഞെടുപ്പിന് ശേഷം മാത്രമെ എക്സിറ്റ്പോളുകള് പ്രസിദ്ധീകരിക്കാന്‍ സാധിക്കുകയുള്ളു. ഡിസംബര്‍ 14 വൈകിട്ട് ആറുമണിവരെയാണ് വിലക്ക്.
തെരഞ്ഞെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് വരെ മാത്രമെ ടിവി ചാനലുകളിലൂടെയും റോഡിയോ വഴിയും പ്രചാരണം നടത്താവു എന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: