ഓഫറുകളുമായി ഖത്തര്‍ എയര്‍വേയ്‌സ്

Wednesday 8 November 2017 7:54 pm IST

കൊച്ചി: ഖത്തര്‍ എയര്‍വേയ്‌സ് 20ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി നിരക്കുകളില്‍ വന്‍ ഓഫറുകള്‍ നല്കുന്നു. 20 ഭാഗ്യശാലികള്‍ക്ക് പ്രിവിലേജ് ക്ലബ് ഗോള്‍ഡ് അംഗത്വവും നല്കുന്നു. പ്രിവിലേജ് ക്ലബ് അംഗങ്ങള്‍ക്ക് തെരഞ്ഞെടുക്കുന്ന ലക്ഷ്യസ്ഥാനങ്ങളിലേക്ക് 50 ശതമാനം വരെ റിഡംപ്ഷന്‍ ടിക്കറ്റ് ലഭ്യമാണ്. വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഒരു ബിസിനസ് ക്ലാസ് ടിക്കറ്റിന്റെ നിരക്കില്‍ രണ്ട് ബിസിനസ് ക്ലാസ് ടിക്കറ്റുകളും രണ്ട് ബിസിനസ് ക്ലാസ് ടിക്കറ്റുകളുടെ നിരക്കില്‍ മൂന്ന് ബിസിനസ് ക്ലാസ് ടിക്കറ്റുകളും ലഭിക്കും. നവംബര്‍ 10 വരെയാണ് ഈ ഓഫറിന്റെ കാലാവധി. 2017 നവംബര്‍ ഒന്ന് മുതല്‍ 2018 ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാകുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.