ആലപ്പുഴ: മയക്കുമരുന്ന് ലഹരി ഉപയോഗം കുറയ്ക്കുന്നതിനും നിര്‍ത്തലാക്കുന്നതിനുമുള്ള ഉദ്ദേശത്തോടെ ‘നോ ഡ്രഗ്സ,് യെസ് സ്പോര്‍ട്സ്’ എന്ന പേരില്‍ കര്‍മ്മ പരിപാടി ജില്ലാ പോലീസ് സംഘടിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും കായികരംഗത്ത് താല്പര്യം വളര്‍ത്തിയെടുക്കുക എന്നുള്ളതാണ് ഇതിന്റെ ലക്ഷ്യം. ഇതിനായി ഫുട്ബോള്‍, വോളിബോള്‍, ബാസ്ക്കറ്റ് ബോള്‍, കബഡി, ടഗ്ഓഫ് വാര് എന്നീ കായിക ഇനങ്ങളുടെ സൗഹൃദമത്സരം 11ന് രാവിലെ ഏഴിന് ആലപ്പുഴ എസ്ഡിവി സ്കൂള്‍ ഗ്രൗണ്ടില്‍ നടത്തും. കായിക സാംസ്കാരിക രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും സൗഹൃദ മത്സരത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: