കാസര്‍കോട്: തോമസ് ചാണ്ടിയെ രക്ഷപ്പെടുത്താന്‍ മുഖ്യമന്ത്രി സോളാര്‍ റിപ്പോര്‍ട്ട് മയപ്പെടുത്തിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ആരോപിച്ചു. കാസര്‍കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ ഒത്തു തീര്‍പ്പ് വ്യവസ്ഥയുണ്ടാക്കിയിരിക്കുകയാണ്. പല വഴിവിട്ട ബന്ധങ്ങളും പുറത്ത് വരുമെന്നതിനാലാണ് തോമസ് ചാണ്ടിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിലാക്കുന്ന സോളാര്‍ അന്വേഷണ കമ്മീഷന്റെ റിപ്പോര്ട്ടിന്മേല് തുടര്‍ നടപടിയെടുക്കാതെ മുഖ്യമന്ത്രി ഒളിച്ചുകളിക്കുകയാണ്.
ശക്തമായ നടപടിയുണ്ടാകുമെന്ന് ആദ്യം ആവേശത്തോടെ പ്രഖ്യാപിച്ച മുഖ്യമന്ത്രി ഇപ്പോള്‍ അതില്‍ നിന്നും പിറകോട്ട് പോയിരിക്കുകയാണ്, സുരേന്ദ്രന് കുറ്റപ്പെടുത്തി. വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത്, ജില്ലാ ജനറല്‍ സെക്രട്ടറി എ. വേലായുധന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: