തിരുവനന്തപുരം: കായല്‍ കയ്യേറ്റം നടത്തിയെന്ന് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും കയ്യേറ്റക്കാരനായ മന്ത്രി തോമസ് ചാണ്ടി മന്ത്രിസഭയില്‍ തുടരുന്നതില്‍ പ്രതിഷേധിച്ചു യുവമാര്‍ച്ച മന്ത്രിയെ കരിങ്കൊടി കാണിച്ചു.
തോമസ് ചാണ്ടി ഔദ്യോഗിക വസതിയില്‍ നിന്നു സെക്രട്ടേറിയറ്റിലേക്ക് പോകും വഴി വൈകുന്നേരം 4 മണിയോടുകൂടിയാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനവ്യൂഹത്തിനു നേര്‍ക്ക് കരിങ്കൊടി കാണിച്ചത്. കരിങ്കൊടി കാണിച്ച യുവമോര്‍ച്ച തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് മഞ്ജിത്തിനെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: