കണ്ണൂര്‍: കണ്ണൂര്‍ ചെറുതാഴം മണ്ടൂരില്‍ ബസുകള്‍ കൂട്ടിയിടിച്ച് മരിച്ച പാപ്പിനിശ്ശേരിയിലെ മുസ്തഫ (58), ഏഴോം മൂലയിലെ പി.പി.സുബൈദ (48), മുഫീദ് (18), ചെറുകുന്നിലെ സുജിത് പട്ടേരി (35), പയ്യന്നൂര്‍ പെരുമ്പയിലെ കരീം (44) എന്നിവരുടെ അവകാശികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്കാന് സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ക്ക് 50,000 രൂപ വീതവും മറ്റുളള 11 പേര്‍ക്ക് 10,000 രൂപ വീതവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും ധനസഹായം അനുവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: